പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ഇറക്കം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീകൃഷ്‌ണദാസ്‌ മാത്തൂർ

മഴയും വരുന്നു, താഴ്‌ച

മുരടനക്കിക്കിടക്കുന്നു.

വഴുതുവാനായ്‌ വയ്‌ക്കുമീ

ചുവടു തകിടംമറിയല്ലേ.....!

മലകളെ പൂളിയെടുത്ത

വഴിയുടെ ഇരുകരകളിൽ

ജന്മവേരുകൾ തമ്മിൽപിണ-

ഞ്ഞുന്മാദനൃത്തമാടുന്നു...

നീറ്റിറക്കങ്ങളിൽ തൊ-

ട്ടെന്റെ കാൽകൾ തണുത്തുറയുന്നു,

തട്ടിവീഴ്‌ചതൻ തിണർപ്പ്‌

നീലച്ചുനിണംകെട്ടിക്കിടക്കുന്നു.

മഴയും വരുന്നു, തിരിച്ചുള്ള

വരവൊളിഞ്ഞിരുന്നുകണ്ട്‌

കൽപൊത്തുകൾ, ഗർത്തങ്ങൾ..

വിറയ്‌ക്കും പാദങ്ങളാലെ തിരി-

ച്ചിറക്കം കഠിനമല്ലേ;

കൂട്ടില്ലായ്‌മയിലൊറ്റപ്പെടലിൽ

നേരടക്കിപ്പിടിക്കുന്നു ഞാൻ

നീ നീട്ടും കരം തെരുപ്പിടി-

ച്ചിനിയിറക്കം തുടരുന്നു........

ശ്രീകൃഷ്‌ണദാസ്‌ മാത്തൂർ

പത്തനംതിട്ടയിലെ മാത്തൂർ ഗ്രാമത്തിൽ ജനിച്ചു. മാതാവ്‌ഃ ശ്രീമതി ഇന്ദിരാമ്മ, പിതാവ്‌ഃഃ ശ്രീ ജനാർദ്ദനൻ നായർ. പ്രവാസപ്രദക്ഷിണവഴിയിലും കവിത കൂടെ കൂട്ടിയിരിക്കുന്നു.

ഇപ്പോൾ മദ്രാസിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയുന്നു.

തപാൽ ഃ

ശ്രീകൃഷ്ണദാസ്‌ മാത്തൂർ,

ചെറുവള്ളിൽ വീട്‌,

മാത്തൂർ തപാൽ,

പത്തനംതിട്ട-689657,

ഫോൺഃ 0468-2354572.

ബ്ലോഗ്‌ഃ www.mathooram.blogspot.com

ഇ-മെയിൽഃ s.mathoor@rediffmail.com


Phone: 09940556918
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.