രഹസ്യം
ഒരു പുരുഷന്
സൂക്ഷിക്കാവുന്ന രഹസ്യങ്ങളെത്ര?
പതിനാറായിരത്തിയെട്ട്.
സ്ര്തീക്കോ?
ക്ഷമിക്കണം
ഞാൻ
ഈ നാട്ടുകാരനല്ല.
അഭിമാനം
കൂടിയ കടബാധ്യത
അഭിമാനത്തിന്റെ പര്യായമായി
ഞാൻ കൊണ്ടുനടക്കുന്നു.
അടിമയ്ക്ക് അഭിമാനബോധം പാടില്ലെന്ന്
ഏതു നീതി ശാസ്ര്തത്തിലാണുള്ളത്?
സമൂഹം
മിഴികൾ നിറയാതെ
ചുണ്ടുകൾ വിതുമ്പാതെ
കരയുന്ന ഒരു പാവം മനുഷ്യനെ
സംതൃപ്തജീവിതം
നയിക്കുന്നവനെന്നു വിലയിരുത്തുന്ന
സമൂഹമാണ് നമുക്കുള്ളത്.