പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ബലി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജയകുമാർ ചെങ്ങമനാട്‌

വരിവിട്ട വാക്കെന്ന്‌

വെറുതെ പറഞ്ഞൊരാൾ

വഴിപോലുമറിയാതെ

എങ്ങോ അലഞ്ഞു നീ

കരൾ ചേർത്ത നോക്കിന്റെ

മുനയെന്ന്‌ വേറൊരാൾ

തുണയെഴാതങ്ങനെ

വേവലായ്‌ നിന്നു നീ

ചതിയേറ്റ നെഞ്ചിന്റെ

ശേഷമായ്‌, മറ്റൊരാൾ

മതിവിട്ട മോഹമെ-

ന്നലറിച്ചിരിച്ചോരാൾ

രണവീരശോണിമേ

നിന്റെ തീക്കണ്ണിലെ

കനലുകളിലറിയാത്ത

വാഴ്‌വിന്റെ നേരുകൾ

വെറുമൊരു വാക്കല്ല നീ

ബലിക്കായി സമരമുറതെറ്റാതെ

പെയ്ത ശരമാരിയാം

ജ്വലഭരിതജീവിതത്തിന്റെ

തീച്ചെണ്ടിൽ നിന്നുണരുമൊരു

നോവിന്റെ വീര്യമാകുന്നു നീ

വരിക നേർസാക്ഷ്യമേയരികിൽ

നമുക്കുള്ളതൊരിമ;

കിരാതന്റെ കുടിലത തകർക്കുവാൻ.

ജയകുമാർ ചെങ്ങമനാട്‌

മുടവൂർ പി.ഒ., മുവാറ്റുപുഴ - 686 669. ഫോൺ ഃ 0485-2812169.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.