പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ലാപ്‌ടോപ്പിലെ ചിത്രങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കയ്യുമ്മു കോട്ടപ്പടി

എന്റെ പ്രേമം

വിശുദ്ധപ്രാർത്ഥനയുടെ

നിസ്‌കാരക്കുപ്പായംപോലെ

വിയർപ്പു തുള്ളിയുടെ

വറ്റാത്ത ഒരനുഭവം

തേങ്ങുന്ന പ്രാർത്ഥനയോടെ

കയ്യുയർത്തുന്ന കമലാസുരയ്യയുടെ

സ്‌നേഹാർദ്രത

ഞാനെന്റെ നെഞ്ചിൽ

ഇപ്പോഴും സൂക്ഷിക്കുന്നു

ഭൂമിയുടെ വരൾച്ചയിൽ

വിളയുന്ന വിയർപ്പുകളിൽ

എനിക്ക്‌ കാണാൻ മാത്രമുള്ള

ആരോരുമറിയാത്ത ദീർഘനിശ്വാസങ്ങൾ!

വേദനയുടെ കടലുകൾ കടന്ന്‌

തിരിച്ചു വരുമ്പോൾ

ഞാനത്‌ കാണുന്നുണ്ട്‌

കമലാസുരയ്യയിലും

സിൽവിയാ പ്ലാത്തിലും

ഷൈനാ ഇ-യിലും

ഒളിപ്പിച്ചുവെച്ച കണ്ണീരിന്റെ

മയിൽപ്പീലിത്തുണ്ടുകൾ!

കണ്ണുകൾപോലും പുറത്തേക്കു കാണാത്ത

ഒരു മൂടുപടത്തിലേക്ക്‌

ആരാണെന്നെ ഇങ്ങനെ

ഒളിപ്പിച്ചുവക്കുന്നത്‌?

ഞാനെന്നും

എന്റെ രഹസ്യങ്ങളും വരകളും

കുറിമാനങ്ങളും

പ്രിയപ്പെട്ട ലാപ്‌ടോപ്പിൽ സൂക്ഷിച്ചിരിക്കുന്നു.

കാലമേ

നീയെന്തൊരു വിരോധാഭാസം!

കയ്യുമ്മു കോട്ടപ്പടി

1962-ൽ ജനിച്ചു. തൃശൂർ ജില്ലയിലെ ചാവക്കാട്‌ താലൂക്കിൽ കോട്ടപ്പടിയിൽ താമസം. ചെറുപ്പം മുതൽ കവിതയിലും മാപ്പിളപ്പാട്ടിലുമായിരുന്നു താത്‌പര്യം. കഥ,കവിത, മാപ്പിളപ്പാട്ട്‌, ലളിതഗാനം കൂടാതെ നോവൽ, നോവലെറ്റ്‌, തിരക്കഥ, നാടകം തുടങ്ങിയവ എഴുതിയിട്ടുണ്ട്‌. 1990-ൽ ആകാശവാണി തൃശൂർ നിലയത്തിലൂടെയാണ്‌ കവിത പ്രക്ഷേപണം ആരംഭിച്ചത്‌.

വിലാസം

വി. കയ്യുമ്മു,

വൈശ്യം ഹൗസ്‌,

ചിറ്റേനി,

കോട്ടപ്പടി പി.ഒ.

തൃശൂർ ജില്ല

680505
Phone: 9946029925




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.