ഒരു പ്രണയമുണ്ടായിരുന്നു
അത് ഞാൻ
പഠിക്കാതെഴുതിയ
പരീക്ഷ പോലെഴുതി
തോറ്റുപോയി
കുറച്ചോർമ്മകളുണ്ടായിരുന്നു
അത് ഞാനകലെ
കടലിലൊഴുക്കി കളഞ്ഞിട്ടും
വീണ്ടും മഴയായി
വന്നെന്റെ മേൽ പെയ്യുന്നു.
പിന്നെയുള്ളതൽപ്പം വേദനയാണ്
അതണയ്ക്കാതെ
കളയാതെ
ഒരു കനലായി
നോവായി
മനസ്സിലിപ്പോഴും
കൊണ്ട് നടക്കുന്നു.