ചെന്നു വിളിച്ചു
വന്നില്ല
നിന്നു വിളിച്ചു
വന്നില്ല
പിന്നെ വിളിച്ചു
വരാമെന്നേറ്റു
ഒന്നു മാത്രം പറഞ്ഞു
വീടെത്തുവോളം
പിന്തിരിഞ്ഞു നോക്കരുത്
കൂടെ വന്ന വളകിലുക്കം
കൂട്ടുവിട്ടെന്നും
പാദസരമണിക്കിലുക്കം
പെയ്തു തീർന്നെന്നും
ഒന്നു തിരിഞ്ഞു
നോക്കിയതേയുള്ളൂ
പിന്നെ കവിയായി
തനിച്ചായി
കവിതപ്പൊട്ടനായി
|