പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

വർഷമേഘങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജയകുമാർ ചെങ്ങമനാട്‌

കവിത

പെയ്‌തുതീർന്നു ഞാ-

നന്തരംഗത്തിൽ

ജൈവതീർത്ഥം പകർന്നു കഴിഞ്ഞു

അസ്ഥിതോറുമുൾച്ചേർന്ന വിശുദ്ധ

രക്തബീജം ചൊരിഞ്ഞു കഴിഞ്ഞു

അക്ഷരത്തിന്റെ പച്ചയിൽ പൂക്കും

അക്ഷയപ്രഭാപൂരം കണക്കെ

കാത്തിരിക്കും പ്രതീക്ഷയായെന്നിൽ

ചേർന്നു നില്പു വിളക്കായി നിങ്ങൾ.

കാറ്റു തുളളുന്നൊരാൽ മരച്ചോട്ടിൽ

ആരുമീട്ടുന്നു പ്രാണപ്രപഞ്ചം

ധ്യാനരൂപം, ചിദാകാശസ്വപ്ന-

സാക്ഷിയായ്‌ നിറകൊളളുന്നതാരോ

വാക്കുമർത്ഥവും കൊയ്യും കിനാവിൻ

കാലമെന്നിലൂടാരതിക്കൊൾകെ

എന്റെ മേഘമായ്‌ വർഷമായ്‌ പെയ്യും

മണ്ണിന്നൂർവ്വര സ്വപ്‌നങ്ങൾ വീണ്ടും.

കർമ്മകാണ്ഡം കഴിഞ്ഞൊരീജന്മം

പാടിനിർത്തുമിയീണത്തിൽനിന്നും

തൊട്ടുണർത്താൻ നിലാവിന്റെ നേർത്ത

സ്പർശമായ്‌ നിങ്ങളെന്നടുത്തില്ലേ?


ജയകുമാർ ചെങ്ങമനാട്‌

മുടവൂർ പി.ഒ., മുവാറ്റുപുഴ - 686 669. ഫോൺ ഃ 0485-2812169.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.