പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

നിഴലുകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നിഖില എൻ.എൽ, യു.എസ്‌.എ

കവിത

പുറകിലൂടാരെന്റെ മുഖം പൊത്തുന്നു........

നിമിഷങ്ങൾ -

നീല ഞരമ്പായ്‌ പിടയ്‌ക്കുമ്പോൾ -

വെയിൽ ചായുമോർമ്മയിൽ

ദിശകൾ മറയുമ്പോൾ

ആരു വന്നെൻ നിഴൽ കണ്ണുകൾ

മൂടുന്നൂ.......

അകലത്തെ കാഴ്‌ചയായ്‌

അലകടൽ തേങ്ങുമ്പോൾ

വ്രണങ്ങളിൽ നഖമാഴ്‌ത്തി

രസങ്ങളെ കവരുമ്പോൾ

തൊണ്ട തടയും കരൾപ്പാട്ടാ-

യാരെന്റെ - കേൾവിയിലുടക്കുന്നൂ........?

കരിയിലയിലമരുന്നൊ-

രറിയാത്ത ഭീതിയും

കരുവണ്ടു മുരളുന്ന ചിന്തയും

ഇനിയും ചിരിക്കാത്ത നനവാർന്ന മിഴികളും

മാറോടടുക്കുമ്പോൾ

പുറകിലൂടാരെന്നെ തൊട്ടു മറയുന്നൂ......?

വേനൽവരൾച്ചയിൽ വർഷമേഘങ്ങൾ പടിയിറങ്ങുമ്പോൾ

ഇടറും വസന്തത്തി-

ന്നിതളുകളടരുമ്പോൾ

ആരുവന്നെൻ കൺതടങ്ങളി-

ലോർമ്മ തൻ

കനലുരുക്കുന്നൂ....

കാഴ്‌ച്ചകളലറിക്കരയുന്ന

ഇരുൾ വീണ വഴികളിൽ

ഉലയുന്ന മൺചെരാ-

തുടയുന്ന മൗനത്തിൽ

കാൽവഴുക്കും പടിത്തിണ്ണയി-

ലാര്‌......?

എൻ കാഴ്‌ചകൾ

മറയുന്നൂ..............

നിഖില എൻ.എൽ, യു.എസ്‌.എ


E-Mail: nikhila_nl@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.