പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

സാക്ഷ്യം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സ്‌റ്റാൻലി ജോർജ്ജ്‌

കവിത

അനുഭവങ്ങളെ സത്യം

ആർദ്രനഷ്‌ടങ്ങളുടെ

വിറങ്ങലിച്ച നീറ്റലുകൾ

ദുരിതമനുഗ്രഹിച്ചീവഴി

ശിഷ്‌ടജീവനമുഖങ്ങൾ

ക്രൂദ്ധവിധിയുടോമൽ

നിസ്സഹായജാതകം

അനന്തദശാസന്ധി

കാലത്തിൻ വരുതിയി-

ലജ്‌ഞ്ഞാതതർപ്പണം

മായാജാലക കാഴ്‌ചകൾ

മരണരഹിതപൂജയായ്‌

നോവുണർത്തും സമയം

മറഞ്ഞൊരോർമ്മമുറിവിൽ

കടുംതഴമ്പ്‌ കൂട്ടിയതാരോ?

[കടലുണ്ടി അപകടത്തിന്റെ ഒരു രക്തസാക്ഷിയായി ജീവിക്കുന്ന എന്റെ സുഹൃത്താണ്‌ ഈ എളിയ രചനയുടെ ബിംബം.]

സ്‌റ്റാൻലി ജോർജ്ജ്‌

വിലാസം

വിദൂരവിദ്യാഭ്യാസകേന്ദ്രം

കേരള സർവ്വകലാശാല

കാര്യവട്ടം കാമ്പസ്‌,

തിരുവനന്തപുരം - 695 581.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.