കരളിൽ കനലെരിയും
കാൽപ്പനീക കാലങ്ങളിൽ
നക്ഷത്ര ദീപ്തിയായ്
പുനർജ്ജനിക്കുമോ
അഗ്നിചിറകുള്ള നിലാവ്....
കടം കഥയിലെ
കടും തുടിയായ്
കനവു പെയ്യുമിടങ്ങളിൽ
അംല മധുരമായ്
സാന്ദ്രാനന്ദ പീയൂഷ വർഷമായ്
തോരാമഴ തോറ്റമായ്
ഇനിയുമെത്തുമോ
മേഘലാവണ്യമേ....
അമൃതവർഷിണി തിമിർക്കും
ഷഡ്കാല സീമകളിൽ
ഹൃദയമുരുകി തപിയ്ക്കും
ഗ്രീഷ്മ ശിഖരങ്ങളിൽ
ഉണർത്തു പാട്ടുമായ്
ചിരം ജീവി ആവുമോ.....
ശ്രീ അയ്യപ്പന് സ്മരണാഞ്ജലി.