പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ഉത്തരായനത്തിൽ സംഭവിക്കുന്നത്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വിനീത്‌ എം.സി.

വൃക്ഷം

കടപുഴകി വീണപ്പോഴാണ്‌

തണലിന്റെ വിലയറിഞ്ഞത്‌.

മയക്കം

വിട്ടുണർന്നപ്പോഴാണ്‌

കണ്ടത്‌ പാഴ്‌ക്കിനാവെന്നറിഞ്ഞത്‌.

ഒറ്റപ്പെടൽ

അസഹ്യമായപ്പോഴാണ്‌

സ്നേഹത്തിന്റെ മഹത്വമറിഞ്ഞത്‌.

പുഷ്പം

വാടിക്കരിഞ്ഞപ്പോഴാണ്‌

സുഗന്ധമെന്തന്നറിഞ്ഞത്‌.

സമയം

ദ്രുതഗതിയിൽ

പാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്നു.

തിരശ്ശീല

വീഴും മുമ്പ്‌

ഓടക്കുഴലിൽ

മനോഹരമായ ഗാനമാലപിക്കണം.

വിനീത്‌ എം.സി.

കോരൻ. സി. നിവാസ്‌, കടലായി. പി.ഒ., കണ്ണൂർ-670007


Phone: 0497 2835850, 9446672645




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.