പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

മച്ചിപ്ലാവ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശിവൻ

മച്ചിപ്ലാവിൽ നൊമ്പരം കേൾക്കുവാൻ ആരുമില്ലയോ?

ചുറ്റിലും കണ്ണോടിച്ചവൾ മൊഴിഞ്ഞു.

എന്നിലും പിമ്പെ പിറന്ന പാലയവൾ

പൂത്തു സുഖന്തവും വീശി

എന്നിലിന്നോളം ഒരു മൊട്ടും വിരിഞ്ഞില്ല.

എന്നിലിളയവൾ ഇലഞ്ഞി പൂവിടർത്തി

മുത്തശ്ശി ചെമ്പക പൂമണം

കൗമാര ഹൃദയം കവർന്നു ദിനവും

എത്രയോ തലോടൽ ഏൽക്കുന്നു എന്നെന്നും

എന്നിൽ മാത്രം ഒരു കരസ്‌പർശം ഏറ്റില്ല ഇന്നോളം

എങ്ങോ പൂത്ത അപ്പൂപ്പൻ താടിപോലും

അലയുന്നു കാറ്റിൽ വെൺ മുഖിലഴകായ്‌

തെമൃ​‍ിയും പൂത്തു; തേനൂറ്റുന്നു കിളികൾ

കുറ്റിമുല്ലയും പൂത്തു കൂന്തലിൽ അഴകതേറിടുന്നു.

മച്ചിയാം എന്നെ നീ എന്തിനു പടച്ചു

പടച്ചവനെ

മാനമെന്നിൽ ലവലേശമില്ല

അപമാനമതേറിടുന്നു

ഒരു കനിപോലും നൽകാത്ത എൻ മാറിൽ

ആദ്യത്തെ സ്‌പർശനം

ഉടയോന്റെ മഴുവിന്റെ സ്‌പർശനം

ശിവൻ

തോട്ടുംക്കര,

കോട്ടനാഡ്‌ കടച്ചിക്കുന്ന്‌,

റിപ്പൺ പി.ഒ.

വയനാട്‌.673577.


Phone: 9744855023




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.