അഴീക്കോട് മാഷ്
പോയി
മലയാളിക്കുവേണ്ടി
നല്ല മലയാളത്തില്‍
സംസാരിച്ചിരുന്ന
നല്ലൊരു മലയാളി കൂടി
പോയി
മലയാളക്കരയില്‍
ആഴത്തില്‍ വേരുകളും
നല്ലപോലെ
ശിഖരങ്ങളുമുണ്ടായിരുന്ന
ഒരു മരം കൂടി വീണു
ഒരത്ഥത്തില്‍
മാഷ് ഭാഗ്യവാനാണ്
മലയാളം
മരിക്കുന്നത് മുഴുവനായി
കണ്ടുനില്‍ക്കേണ്ടി വന്നില്ലല്ലോ?
മലയാളക്കരയുടെ
മാഷേ
മലയാളിയുടെ മനസ്സില്‍
വാക്കും വരിയുമായി
മാഷെന്നുമുണ്ടാകും
മരിക്കാത്തപോലെ.....