പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

മണിക്കവിതകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മണി.കെ.ചെന്താപ്പൂര്‌

തീ കൂട്ടുവാൻ തീപ്പെട്ടിയില്ലെങ്കിൽ

തീ തേടിപ്പോവുക വേണ്ടല്ലോ

മുലവിരിയും പെണ്ണുള്ളോരമ്മതൻ മാറിൽ

വിറക്‌ വച്ചോളൂ തീ കിട്ടും.

****

നന്നാക്കി നക്കി

നന്നായി നക്കി

നക്കികൾ നക്കി

നാടിനകം നരകം

****

ദേഹ സ്നേഹമെന്നുണ്ടായ്‌

ദേശ സ്നേഹമന്നു പോയ്‌

****

പണ്ടും ദൈവത്തെയുണ്ടാക്കി

ഇന്നും ദൈവത്തെയുണ്ടാക്കുന്നു

എല്ലാം ഉരുളയ്‌ക്കുണ്ടാക്കുന്നു

****

പുട്ടും ഫുഡും

അടുക്കളയിൽ വേണ്ട

മലയാളിക്കെല്ലാം

ഫുട്‌പാത്തിൽ മതി

****

പണവും തേടിപ്പോകുന്നവന്‌

പറഞ്ഞിട്ടില്ല സമാധാനം

****

ആനമോഹമപകടം

ആട്‌ മോഹമായിടാം

****

ഒറ്റമോഹമേ എനിയ്‌ക്കുള്ളൂ

ഒറ്റ മോഹമില്ലാതിരിക്കണം.

മണി.കെ.ചെന്താപ്പൂര്‌

മണി കെ.ചെന്താപ്പൂര്‌, നാളെ ബുക്‌സ്‌, ഗ്രാമം മാസിക, കൊല്ലം - 691 577. ഫോൺ ഃ 0474 707467
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.