പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

മഞ്ഞുകാലത്തിലെ പ്രണയം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അബ്ദുൾ സലാം

കവിത

ഹിമത്തിൻ നൂലിഴ തുന്നുന്നു

നിന്റെ മനപ്പുടവ.

സ്വപ്‌നത്തിൻ

ഉറുമാൻ പഴം കൊത്തുന്നൂ

കരിങ്കാലൻ കാക്ക.

തിരകളെഴുതുന്നൂ

പുതുചരിത്രത്തിൻ മണലെഴുത്തുകൾ.

ഇലപ്പച്ചയിൽ നിണപ്പാടുകൾ

പ്രണയത്തിൻ അടിവസ്‌ത്രത്തിൽ

മുൾമുന തട്ടിയ പോറലുകൾ

രാവും

പേക്കിനാവും

നിന്റെ കൂട്ടുകാർ.

കടലിൻ സിംഫണിയിൽ കേൾക്കാം

വഴി തെറ്റിയവന്റെ രോദനം

കാറ്റിൻ

ചിറകിലേറാൻ ഒരു പക്ഷിക്കുഞ്ഞിന്റെ

തൂവലുപോലുമില്ലാത്തവൻ.

എന്റെ

മനസ്സിൻ മണൽത്തീരത്ത്‌

നിന്റെ സ്നേഹം

കരിമ്പിൻ ചണ്ടിയായി ചീഞ്ഞു

നാറുന്നു.

മഞ്ഞുകാലത്ത്‌

ഞാൻ പ്രണയിക്കാറില്ല

പെൻഗ്വിൻ പക്ഷിയെ

വേട്ടയാടുന്നവന്റെ

അന്നമാണ്‌

അപ്പോൾ പ്രണയം.

അബ്ദുൾ സലാം

കണ്ണൂർ സ്വദേശി. തലശ്ശേരി ഗവഃബ്രണ്ണൻ കോളേജിൽ ഒന്നാംവർഷ ഡിഗ്രി വിദ്യാർത്ഥി. കവിതയ്‌ക്ക്‌ ലോക മലയാളി വിദ്യാർത്ഥികൾക്കായുളള ഗൾഫ്‌ വോയ്‌സ്‌ അവാർഡ്‌, മാതൃഭൂമി വിഷുപ്പതിപ്പ്‌ സമ്മാനം, രണ്ടുവട്ടം സംസ്ഥാന യുവജനോത്സവത്തിൽ കവിതയ്‌ക്ക്‌ ഒന്നാം സമ്മാനം, യുവകവികൾക്കായുളള എൻ.എൻ. കക്കാട്‌ അവാർഡ്‌, ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്‌.

വിലാസം

സുഹറാസ്‌,

ചെക്കിക്കുളം പി.ഒ.

കണ്ണൂർ.

670 592




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.