പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ഒരു കുണ്ടാണു വീടിന്നു പിന്നിൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഉണ്ണി പരുതൂറ്‌

ഒരു കുണ്ടാണു വീടിന്നു പിന്നിൽ

വീടു മുഴുവനായെന്നതിലടിതെറ്റി വീഴുമെ-

ന്നറിവെത്തിടാഞ്ഞു, മിടിഞ്ഞൂള്ളൊരരികിലെ

മുറിയിൽ തളച്ചിട്ട കാറ്റിനെ ജനൽ വഴി

കുഴിയിലെയ്‌ക്കൂതിയിറക്കിയും

കുഴിനികത്താൻ, വീടിന്നുൾത്തടം കാക്കുവാൻ

ശ്വാസവേഗങ്ങളെ, എന്റെ പേശീബലങ്ങളെ

ഒന്നിച്ചു ഞാൻ നിവേദിച്ചു തീർത്തു.

കുഴിനിറ,ഞ്ഞിരുൾ മുറിയിലേയ്‌ക്കാണ്ട്‌ കവിയുന്ന-

തിരുളിന്റെ യാതപച്ചുഴികളിൽ ഞാൻ

പ്രളയമാകട്ടെയിനി, യിക്കുഴിയിലാത്മാക്കൾ-

ക്കുദകമാകട്ടെയെൻ ശേഷജൻമം.

ഉണ്ണി പരുതൂറ്‌
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.