പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

വാഗ്‌ദാനപ്പടർപ്പുകളിൽ മുത്തങ്ങ പഴുക്കുമ്പോൾ...

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശൈലൻ

കവിത

കണ്ടതൊന്നും

ബാബിലോണിലെ നിലാവല്ല...

കേട്ടതൊന്നും

നയാഗ്രയുടെ ചിലമ്പലല്ല...

ശൂന്യതയിൽ

കുടഞ്ഞുവിരുത്തിയത്‌

ആൽബട്രോസിന്റെ ചിറകല്ല...

ആഗ്രഹങ്ങളുടെ രാജപാതയിൽ

അലക്‌സാണ്ടറുടെ

കുതിരമുഴക്കങ്ങളില്ല...

തിളച്ചു തൂവിയ

വാക്കുകളുടെ ആവിപ്പടർപ്പിൽ

ഓർമ്മകളുടെ

ശിൽപ്പ വിന്യാസങ്ങളില്ല...

കാനൽ സ്വപ്നങ്ങളുടെ

മണൽ സമുദ്രത്തിൽ

ജലരേഖകളുടെ

സൂക്ഷ്‌മാങ്കിതങ്ങളില്ല...

എങ്കിലും

തിരികെ ചോദിയ്‌ക്കരുത്‌

കത്തുന്ന കോവിലിൽനിന്നും

ജ്വാലാഹൃദയത്തെ

മാത്രം..!


ശൈലൻ

ശൈലൻ, തകര മാഗസിൻ, പുൽപറ്റ - 676 126.


Phone: 0483 2760570, 9447256995
E-Mail: mahashylan@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.