പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ബന്ധു

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചെന്താപ്പൂര്‌

ബന്ധു എന്നൊന്ന്‌

പറഞ്ഞു കേൾക്കുമ്പോൾ

ക്ഷോഭകാലത്തും

ചിരിച്ചു പോകും ഞാൻ

ചരട്‌ കെട്ടിന്‌ കൂടുന്നൂ-

പിന്നെ ചാവിന്‌ കണ്ട്‌

മടക്കമെന്തൊരു-

നുഭയശൂന്യതയാണു ബന്ധുത്വം

അടുക്കയും വേണ്ട-

അടുപ്പിക്കയും വേണ്ട

കനൽ വഴിയിലും

നിനക്ക്‌ നീ തുണ

പക്ഷേ-

ഉയിർ കൊടുത്തും നീ

ചേർക്ക തോഴനെ,

അവൻ കൊടുങ്കാറ്റിൽ

നിനക്ക്‌ കൈ തരും

പ്രളയകാലത്ത്‌

നിനക്കുയിർ തരും.

ചെന്താപ്പൂര്‌
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.