പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

നാലുകവിതകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശൈലൻ

കവിത

ദെരീദ

ഗോൾ പോസ്‌റ്റിൽ

മോഡേൺ ബ്രഡ്‌ഡു-

തിന്നേയിരിക്കുന്നവൻ-

ഏകാകി!

ആകാശത്തിന്റെ-

യുത്തരമെണ്ണലുദ്യോഗം..

(കഴുക്കോലുമെണ്ണി-

ക്കൊടുക്കപ്പെടും.)

പനിനീരല്ലാത്തത്‌-

അപനിനീർ;

മാണമെന്നാൽ

വാഴക്കിഴങ്ങും..

പനിനീരുതളിയ്‌ക്കാത്ത

വാഴക്കിഴങ്ങിന്റെ

അപനിർമ്മാണ

പുഴുങ്ങലുകാരൻ.

ദേ,

പോണാചാര്യൻ..

ദെയ്‌ദെയ്‌തക

ദെരീദ.

നിർവ്വചനം

മറവിയൊരു

കാരണമായ്‌

മൊഴിഞ്ഞ്‌

കൈ,

കഴുകുന്നവൾ

വീണ്ടും

പറന്നുപോകുന്ന-

യിരുളിലേക്കു

സംശയഗ്രസ്തരുടെ

കുറുങ്കണ്ണുകളിൽ

നിന്നുമൊരു

നിസ്സഹായ-

കാമുകൻ

എരിഞ്ഞു

പാളുന്നു...!

ഒരുതുളളി

വെളിച്ചം...

ഒരുപിടിച്ചാരം...

ഷോപ്പൻഹവർ.

നിഷ്‌ക്കാസിതൻ

ഓർമ്മകളുടെ വെട്ടേറ്റ്‌

പുളഞ്ഞുപുളഞ്ഞൊടുവിൽ

ഞാനൊരതീതശായിയായ്‌

-മഹാസമാധിയിൽ-

ചിതയിലൊടുങ്ങുമ്പൊഴെങ്കിലും

മഴക്കാറുകളുണക്കാനിട്ട

നിന്റെ മറവീമുഖത്തുനിന്നൊരു

കൊളളിയാൻ വെട്ടമെങ്കിലും

എയ്‌തുമാഞ്ഞിരുന്നെങ്കിൽ...!

പ്രവാസം

ഓർമ്മയിലൊരു നീലക്കണ്ണ്‌...

കാറ്റുവിടർന്നപ്പോൾ വേനൽ-

പ്പാതയിലൊരു ചുവന്ന മയിൽവാഹനം.

പീലിത്തിരുമുടിയിലാശയ-

പ്പെരുപ്പമുളള മഴക്കാർ മേഘം.

ഇളകിയാടുന്ന കിഴക്കൻ

കാലയിലൊരു ആട്ടുകൽഹൃദയം.

നാടിനിയെന്നു കാണും ഞാൻ..;

വളളുവനാട്‌...!

ശൈലൻ

ശൈലൻ, തകര മാഗസിൻ, പുൽപറ്റ - 676 126.


Phone: 0483 2760570, 9447256995
E-Mail: mahashylan@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.