പുഴ.കോം > പുഴ മാഗസിന്‍ > ചോദിക്കുക > കൃതി

അഭിമന്യുവിനോട്‌ ചോദിക്കാം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അഭിമന്യു

ചോദ്യോത്തരപംക്തി

1. എം.എ.സോജി, എറണാകുളം

ചോദ്യം ഃ രാമജന്മഭൂമിയിൽ അമ്പലം പണിയണമോ, പളളി പണിയണമോ. അഭിമന്യുവിന്റെ അഭിപ്രായം എന്താണ്‌?

ഉത്തരം ഃ ബാബറി മസ്‌ജിദ്‌ തകർത്തയിടത്ത്‌ കളളുഷാപ്പ്‌ വേണമെന്ന്‌ കുടിയൻ പരമുവും മുടിവെട്ടുകട വേണമെന്ന്‌ ബാർബർ പത്രോസും വാദിക്കുന്നു. അനിയൻ ഇതിന്റെ പുറകെ നടക്കാതെ രാമനാമം ജപിച്ച്‌ ശാന്തനാകൂ.

**********************************************************

2. അബ്‌ദുൾ അസീസ്‌, ബഹറിൻ.

ചോദ്യം ഃ അമേരിക്കൻ പ്രസിഡന്റിന്റെ പോലെയുളള സുരക്ഷാവിമാനം ഇന്ത്യൻ പ്രധാനമന്ത്രിക്കും വാങ്ങുവാൻ തീരുമാനമെടുത്തു. അതിന്റെ ആവശ്യമുണ്ടോ?

ഉത്തരം ഃ കാലനടുത്താൽ കാക്കയ്‌ക്കും രക്ഷയില്ല.

**********************************************************

3. നിരൂപ്‌രാജ്‌, തിരുവനന്തപുരം

ചോദ്യം ഃ അടുത്ത ജന്മം ഒന്നിക്കാമെന്ന്‌ പറഞ്ഞ്‌ അവൾ പിരിഞ്ഞുപോയി. ഞങ്ങൾക്ക്‌ അടുത്ത ജന്മം ഒന്നിക്കാനാകുമോ?

ഉത്തരം ഃ ചിലപ്പോ... അടുത്ത ജന്മത്തിൽ ഏകകോശജീവി ആകാതിരുന്നാൽ നന്ന്‌... കോശവിഭജന രീതിയാണെങ്കിൽ പ്രശ്‌നമാ...

**********************************************************

4. ശ്രീകല നായർ, യു.എസ്‌.എ.

ചോദ്യം ഃ ഇറ്റലിക്കാരിയായ സോണിയാഗാന്ധിയെ ഇന്ത്യൻ പ്രധാനമന്ത്രിയാക്കുവാനുളള കോൺഗ്രസ്സിന്റെ നീക്കം ശരിയാണോ?

ഉത്തരം ഃ ഹീറോ-ഹോണ്ട, ഹിന്ദുസ്ഥാൻ-ലിവർ ഇതൊക്കെ പകുതി ഇന്ത്യനല്ലേ, ഇവിടെ നല്ലതുപോലെ ഓടുന്നുമുണ്ട്‌. സോണിയ-ഗാന്ധി ഇതും പകുതി ഇന്ത്യനാ... പ്രധാനമന്ത്രിയാകുന്നതിൽ കുഴപ്പമില്ല.

**********************************************************

5. ഉല്ലാസ്‌ കെ.കെ, കൊല്ലം

ചോദ്യം ഃ ‘രമണൻ’ പൊട്ടകൃതിയാണെന്ന ഗുപ്തൻസാറിന്റെ വാദം ശരിയാണോ അഭിമന്യു?

ഉത്തരം ഃ ഒരാഴ്‌ച ഗുപ്തൻസാറിന്റെ പേര്‌ തുടർച്ചയായി പത്രങ്ങളിൽ നിറഞ്ഞില്ലേ... ഇനി രമണൻ പൊട്ടകൃതിയായാലെന്താ.. നല്ലകൃതിയായാലെന്താ...

**********************************************************

അഭിമന്യു

വായനക്കാർക്ക്‌ അഭിമന്യുവിനോട്‌ എന്തും ചോദിക്കാം. അഭിമന്യു ചക്രവ്യൂഹത്തിലെ അടവുകൾ പഠിച്ചവനാണ്‌ എന്നോർക്കുക. അഭിമന്യുവിനെ ഉത്തരം കിട്ടാതെ അടിയറവു പറയിക്കുന്ന ചോദ്യത്തിന്‌ 250 രൂപാ വിലയുളള പുസ്‌തകങ്ങൾ സമ്മാനമായി നൽകുന്നതാണ്‌. ഇ-മെയിലിൽ ചോദ്യങ്ങൾ ഇംഗ്ലീഷിലും അയക്കാവുന്നതാണ്‌. അത്‌ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതാണ്‌.


E-Mail: abhimanyu@puzha.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.