പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

പകലും ഇരവും കാലികപ്രണയ ഗ്രാഫിൽ....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അജിജേഷ്‌ പച്ചാട്ട്‌

രാവിലെ നിറം മങ്ങിയ വസ്‌ത്രങ്ങളാൽ നാണം മറച്ച്‌ തുരുമ്പിച്ച ഇരുചക്രത്തിൽ അവൻ യാത്ര തുടങ്ങി. കീശയിലൊളിപ്പിച്ച പ്രണയലേഖനത്തിൽ നിന്നും വഴിയിലാകെ മഴവിൽ നിറങ്ങൾ പടർന്നു. മുഖത്തേക്ക്‌ അവൾ ചീന്തിയെറിഞ്ഞ പ്രണയലേഖന തുണ്ടുകൾ പൊഴിച്ച പരിഹാസത്തിനോടായിരുന്നു പിന്നീട്‌ അവന്റെ വാശി. വൈകുന്നേരമായപ്പോഴെക്കും പാതയറിയാതെ ഒഴുകുന്ന ശീതീകരണ വാഹനം സ്വന്തമാക്കി അവൻ അവൾക്കൊരു ലിഫ്‌റ്റ്‌ നൽകി. അഞ്ച്‌ നക്ഷത്രങ്ങൾ കാവൽ നിൽക്കുന്ന ഹോട്ടലിലെ വലിയൊരു മുറിയിൽ തന്റെ കരവലയത്തിൽ കുരുങ്ങിക്കിടക്കുന്ന അവളെക്കുറിച്ചോർത്ത്‌ അവൻ ചിരിച്ചു. പിന്നെ, അവളിലെ പ്രണയത്തിനോട്‌ അവൻ പതിയെ ചോദിച്ചു.

“നീ അറിയുന്നുവോ മറ്റുളളവരുടെ ചോരയുടെ ഗന്ധം? നീ കേൾക്കുന്നുവോ നാട്ടിലോടുന്ന എന്റെ ലഹരിവാഹനത്തിന്റെ ശബ്‌ദം?”

പ്രണയം ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. കാരണം അതിന്റെ ശ്രദ്ധ മുഴുവൻ അവൻ സ്വന്തമാക്കിയ ഗാന്ധിത്തലകളിലായിരുന്നു.....!

അജിജേഷ്‌ പച്ചാട്ട്‌

പളളിക്കൽ തപാൽ

ചേലേമ്പ്ര വഴി

മലപ്പുറം-673653


Phone: 9947462282




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.