പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഒരു രക്തസാക്ഷിയുടെ ജനനം.....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രാജു കാഞ്ഞിരങ്ങാട്‌

മിനികഥ

കവിത ചൊല്ലുന്നയാള്‍ തന്നെയായിരുന്നു കൈ ചൂണ്ടി കയര്‍ത്തതും മുഷ്ടി ചുരുട്ടി- മുദ്രാവാക്യം വിളിച്ചതും. തൊഴിലാളികളോട് തൊഴിലിനെ- ക്കുറിച്ചും കുട്ടികളോട് പുസ്തകത്തെക്കുറിച്ചും ഒരേ ഉത്സാഹത്തോടെ പറഞ്ഞതും. തൊഴിലിനു കൂലിക്കായി കൊടികെട്ടിയ- ഒരു രാത്രിയിലാണ് കുത്തേറ്റു മരിച്ചത്. ഉറ്റവരില്ലാതതിനാല്‍ ഉള്ളവര്‍- ചേര്‍ന്നൊരനുശോചനം. ഓര്‍മ്മ പുതുക്കലിന് ഒരു കവിത ചൊല്ലല്‍, -തെരുവ് നാടകം വേവലാതിപ്പെടാന്‍ വേറൊന്നുമില്ലായിരുന്നു. ഒരാള്‍ ജീവിച്ചു;മരിച്ചു അത്രമാത്രം ഓര്‍ക്കാനും ഓര്‍മ്മിക്കപ്പെടാനും ഒന്നുമില്ലായിരുന്നിട്ടും അയാള്‍ രക്തസാക്ഷിയെന്നവാക്ക് ചുവന്ന,യക്ഷരത്തില്‍ ഞങ്ങളുടെ- ഹൃദയത്തില്‍ കൊത്തി വെയ്ക്കുകയാണ്.

രാജു കാഞ്ഞിരങ്ങാട്‌

ചെനയന്നൂർ

കാഞ്ഞിരങ്ങാട്‌.പി.ഒ,

കരിമ്പം വഴി,

തളിപ്പറമ്പ്‌ - 670 142,

കണ്ണൂർ ജില്ല.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.