പുഴ.കോം > പുഴ മാഗസിന്‍ > വാരഫലം > കൃതി

നവംബർ 1 മുതൽ 8 വരെ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജ്യോതിഷരത്ന ഡോ.ദിവാകരൻ (പി.എച്ച്‌.ഡി)

അശ്വതി

പുണ്യകർമ്മാനുഷ്‌ഠാനങ്ങൾ നടത്തും. വ്യാപാര വ്യവസായത്തിൽ പുരോതിയുണ്ടാകും. സ്വയം തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്ക്‌ നന്നായി ശോഭിക്കാൻ സാധിക്കും. ഉപരി പഠനത്തിനുളള ശ്രമം വിജയിക്കും. സിനിമാ സീരിയൽ രംഗത്തുളളവർക്ക്‌ അവാർഡുകളും, സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. കലാസാംസ്‌കാരിക പ്രവർത്തകർക്ക്‌ കാലം അനുകൂലമാണ്‌.

ഭരണി

പങ്കുവ്യാപരത്തിൽ നഷ്‌ടം സംഭവിക്കും. വാഹനം യന്ത്രം ഇവമൂലം അപകടങ്ങളുണ്ടാകും. വിശ്രമരഹിതമായി ജോലി ചെയ്യേണ്ടിവരും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. കേസുകളിലും തർക്കങ്ങളിലും വിജയിക്കും. പോലീസ്‌ ഉദ്യോഗസ്ഥന്മാർക്ക്‌ സാമ്പത്തിക നേട്ടങ്ങളും, സ്ഥാനമാനങ്ങളും ലഭിക്കും. മാധ്യമ പ്രവർത്തകർക്ക്‌ ഈ വാരത്തിൽ ശുഭകരമായ അനുഭവങ്ങൾ ഉണ്ടാകും.

കാർത്തിക

പ്രവർത്തി സ്ഥലത്ത്‌ സുഖവും സന്തോഷവും, സമ്മാനവും നിലനിൽക്കും. ഭാഗ്യപരമായ അവസരങ്ങൾ കൈവരും. സംഘടനാ പ്രവർത്തനങ്ങൾ സജീവമാകും. കുടുംബത്തിൽ അഭിപ്രായ ഭിന്നതയുണ്ടാകും. പ്രായമായവർക്ക്‌ രോഗാദി ക്ലേശങ്ങൾ ഉണ്ടാകും. ഉദ്യോഗസ്ഥൻമാർക്ക്‌ മേലധികാരികളുടെ അപ്രീതിയും സഹപ്രവർത്തകരുടെ സഹകരണക്കുറവും സഹിക്കേണ്ടിവരും.

രോഹിണി

സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നതയുണ്ടാകും. പ്രായമായവർക്ക്‌ രോഗാദി ക്ലേശങ്ങൾ ഉണ്ടാകും. ഉദ്യോഗസ്ഥന്മാർക്ക്‌ മേലധികാരികളുടെ അപ്രിയവും സഹപ്രവർത്തകരുടെ സഹകരണക്കുറവും ഉണ്ടാകും. കൃഷി, നാൽക്കാലികളുമായി ബന്ധപ്പെട്ടവർക്ക്‌ നഷ്‌ടകഷ്ടങ്ങളുണ്ടാകും. ഗൃഹം മോടിപ്പിടിപ്പിക്കും.

മകയിരം

പല കാര്യങ്ങളും ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കും. മറ്റുളളവരെ നിന്ദിച്ച്‌ സംസാരിക്കും. ദാമ്പത്യ ജീവിതത്തിൽ മോശകരമായ അനുഭവങ്ങൾ ഉണ്ടാകും. വ്യാപാര വ്യവസായത്തിൽ നല്ല പുരോഗതിയുണ്ടാകും. മക്കളെ കൊണ്ട്‌ വിഷമിക്കാൻ ഇടവരും. വിദേശ വ്യാപാരം പുഷ്‌ടിപ്പെടും. ഷെയർ വ്യാപാരം മന്ദഗതിയിലാകും. എഴുത്തുകാർക്ക്‌ റോയൽറ്റി ലഭിക്കും.

തിരുവാതിര

ഉല്ലാസ യാത്രയിൽ പങ്കെടുക്കും. ബിസിനസിൽ അപ്രതീക്ഷിതമായ ലാഭം ഉണ്ടാകും. സന്താനങ്ങൾ മൂലം സുഖാനുഭവങ്ങൾ ഉണ്ടാകും. വിദേശരാജ്യങ്ങളിൽ ജോലിക്കു ശ്രമിക്കുന്നവർക്ക്‌ ആഗ്രഹം സാധിക്കും. വ്യാപാതവ്യവസായം വികസിപ്പിക്കും. പുതിയ ബ്രാഞ്ചുകൾ തുടങ്ങാൻ സാധിക്കും. പത്രപ്രവർത്തകർക്കും, എഴുത്തുകാർക്കും ജനങ്ങളിൽ സ്വാധീനം വർദ്ധിക്കും.

പുണർതം

പല കാര്യങ്ങളിലും നിർണ്ണായകമായ തീരുമാനങ്ങളെടുക്കും. സുഹൃത്തുക്കളുടെ സഹായങ്ങൾ ലഭിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കും. പുതിയ ധനാഗമമാർഗങ്ങൾ കണ്ടെത്തും. സ്‌ഥലം വാങ്ങുന്നതിനുളള ശ്രമം വിജയിക്കും. പുണ്യസങ്കേതങ്ങളിൽ ദർശനം നടത്തും. വിദേശത്തു ജോലി സാധ്യതകൾ തെളിയും. ഉന്നതപഠനത്തിനു ശ്രമിക്കുന്നവർക്ക്‌ കാലം അനുകൂലമാണ്‌.

പൂയം

ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കുറയും. അലച്ചിലും വലച്ചിലും അനുഭവപ്പെടും. കുടുംബബന്ധങ്ങൾ മെച്ചപ്പെടും. കരാറുകളിൽ ഒപ്പുവയ്‌ക്കും. വിദേശത്തു ജോലി സാധ്യതകൾ തെളിയും. ഉന്നതപഠനത്തിനു ശ്രമിക്കുന്നവർക്ക്‌ കാലം അനുകൂലമാണ്‌.. സാഹിത്യ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ ഇവർക്ക്‌ സ്ഥാനമാനങ്ങൾ ഉണ്ടാകും.

ആയില്യം

ഉദ്ദേശിച്ച വിധം ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. മേലധികാരികൾ ഉന്നതരായ വ്യക്തികൾ മൂലമോ ഉണ്ടായിരുന്ന തർക്കങ്ങളിൽ വിജയം കണ്ടെത്തും. ജോലിസ്ഥലത്ത്‌ കൂടുതൽ ഉത്തരവാദിത്വമേറ്റെടുക്കേണ്ടിവരും. വിദേശത്തുളളവർ മുഖേന ധനലബ്‌ധിയുണ്ടാകും. ആരോഗ്യനില മെച്ചപ്പെടും. ഇന്റർവ്യൂകളിലും മറ്റും ശോഭിക്കുവാനവസരം ലഭിക്കും.

മകം

എല്ലാ പ്രവർത്തനങ്ങളെയും ശുഭപ്രതീക്ഷയോടെ സമീപിക്കും. ബിസിനസിലും, രാഷ്‌ട്രീയ രംഗത്തും പുതിയ ഉണർവ്‌ അനുഭവപ്പെടും. സുഹൃത്തുക്കൾ മുഖേന ധനലാഭം ഉണ്ടാകും. ഗൃഹാന്തരീക്ഷം സമാധാന പൂർണ്ണമാകും. വിദ്യാഭ്യാസ രംഗത്താളളവർക്ക്‌ ധാരാളം അവസരങ്ങൾ കൈവരിക്കാനാകും.

പൂരം

പല കാര്യങ്ങളിലും നിർണ്ണായകമായ തീരുമാനങ്ങളെടുക്കും. സുഹൃത്തുക്കളുടെ സഹായങ്ങൾ ലഭിക്കും. തൊഴിൽരഹിതർക്ക്‌ ജോലിയിൽ പ്രവേശിക്കാൻ അവസരമുണ്ടാകും. ഉന്നത വിദ്യാഭ്യാസരംഗത്ത്‌ നല്ല അഭിവൃദ്ധിയുണ്ടാകും. രോഗികൾക്ക്‌ രോഗത്തിന്‌ ആശ്വാസം അനുഭവപ്പെടും.

ഉത്രം

ഗൃഹം മോടിപ്പിടിപ്പിക്കാൻ ധാരാളം പണം ചിലവഴിക്കും. ഉദ്യോഗസ്ഥൻമാർ മേലധികാരികളുടെ പ്രീതി സമ്പാദിക്കും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനങ്ങളുണ്ടാകും. കലാകായിക രംഗത്തുളളവർക്ക്‌ നന്മുഖമായ പ്രതിസന്ധികളെ നേരിടേണ്ടിവരും. കലാകാരന്മാർക്ക്‌ പല വിധത്തിലുളള സമ്മാനങ്ങളും, ബഹുമതികളും ലഭിക്കും.

അത്തം

നേത്ര ഉദര രോഗങ്ങൾ മൂലം വിഷമിക്കും. കലാകായിക താരങ്ങൾക്ക്‌ നന്നായി ശോഭിക്കാനാകും. കോൺട്രാക്‌റ്റ്‌ വ്യാപാരം അഭിവൃദ്ധിപ്പെടും. രാഷ്‌ട്രീയക്കാർക്കും, മന്ത്രിമാർക്കും അണികളിൽ സ്വാധീനം വർദ്ധിക്കും. ഉദ്യോഗാർത്ഥികൾ അവർ ഉദ്ദേശിച്ച വിധം ജോലിയിൽ പ്രവേശിക്കാൻ സാധിക്കും.

ചിത്തിര

വ്യാപാര വ്യവസായത്തിൽ നല്ല പുരോഗതിയുണ്ടാകും. പുതിയ സംരംഭങ്ങൾ ആരംഭിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങൾ ഭംഗിയായി നിർവഹിക്കാനാകും. പല തരത്തിലുളള സുഖഭോഗവസ്‌തുക്കൾ വാങ്ങാൻ സാധിക്കും. പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. സന്താനങ്ങളെക്കൊണ്ട്‌ സുഖാനുഭവങ്ങൾ ഉണ്ടാകും.

ചോതി

പുതിയ വാഹനങ്ങൾ വാങ്ങാനുളള ശ്രമം വിജയിക്കും. പല പ്രകാരത്തിൽ ധനാഗമം ഉണ്ടാകും. സാമ്പത്തിക നില ഭദ്രമാകും. ജോലിയുമായി ബന്ധപ്പെട്ട്‌ ധാരാളം യാത്രകൾ ചെയ്യേണ്ടിവരും. പങ്കുവ്യാപാരത്തിൽ ഏർപ്പെടും. പഠനരംഗത്ത്‌ വേണ്ടത്ര ഉൽസാഹം കാണിക്കും.

വിശാഖം

വിദേശത്തുളള ചില വ്യക്തികളുമായി നല്ല ബന്ധം പുലർത്തും. സ്ഥല വിൽപനയിലെ തടസങ്ങൾ മാറികിട്ടും. റിയൽ എസ്‌റ്റേറ്റ്‌ വ്യാപാരം അഭിവൃദ്ധിപ്പെടും. യാത്രയിൽ വിഷമങ്ങളുണ്ടാകും. അയൽക്കാരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. കടബാധ്യതകൾ ഉളളവരുടെ കടങ്ങൾ വീട്ടിയെടുക്കാൻ സാധിക്കും.

അനിഴം

കുടുംബാന്തരിക്ഷം സമാധാനവും, സന്തോഷവും നിറഞ്ഞതായിരിക്കും. പൊതു രംഗത്ത്‌ നന്നായി ശോഭിക്കും. സൽപ്രവൃത്തികൾ അനുഷ്‌ഠിക്കും. ആഢംഭര ഭോഗവസ്‌തുക്കൾ വാങ്ങിക്കും. പൈതൃകസ്വത്തുക്കൾ അനുഭവയോഗ്യമാകും. ഭാഗ്യക്കുറി, ചിട്ടി, മുതലായവ വീണു കിട്ടും. പുണ്യതീർത്ഥസ്‌നാനാദികൾ നടത്തും.

തൃക്കേട്ട

ദാമ്പത്യ ജീവിതത്തിൽ ചില്ലറ പിണക്കങ്ങൾ ഉണ്ടാകും. ആലോചിക്കാതെ പ്രവർത്തിക്കുക നിമിത്തം പല അപകടങ്ങളും സംഭവിക്കും. സിനിമ, സീരിയൽ രംഗങ്ങളിലുളളവർക്ക്‌ നന്നായി ശോഭിക്കാൻ സാധിക്കും. ലോണുകളും ക്രഡിറ്റ്‌ സൗകര്യങ്ങളും ഉപയോഗപ്പെടുത്തും.

മൂലം

വ്യാപാരവ്യവസായങ്ങളിൽ അപ്രതീക്ഷിതമായ ഉയർച്ചയും ഉണ്ടാകും. അകന്ന ബന്ധുക്കളുടെ വിയോഗം മൂലം അൽപം വിഷമിക്കേണ്ടിവരും. പ്രേമസാഫല്യത്തിന്‌ വഴി തെളിക്കും. വസ്‌തുവാഹനാദികളിൽ നിന്ന്‌ ലാഭം ഉണ്ടാകും. രോഗികൾക്ക്‌ രോഗത്തിന്‌ ആശ്വാസം കണ്ടുതുടങ്ങും. വിദ്യാർത്ഥികൾളക്ക്‌ പരീക്ഷകളിലും ടെസ്‌റ്റുകളിലും വിജയം കൈവരിക്കാൻ സാധിക്കും.

പൂരാടം

ഔദ്യോഗിക രംഗം പുഷ്‌ടി പ്രാപിക്കും. ഉദ്യോഗാർത്ഥികൾക്ക്‌ ഉദ്യോഗത്തിനുളള പരിശ്രമങ്ങൾ സഫലീകരിക്കും. പിതൃജനങ്ങളെ കൊണ്ട്‌ ക്ലേശിക്കും. കുടുംബജീവിതത്തിൽ അസംതൃപ്തി അനുഭവപ്പെടും. വിവാഹാദി മംഗളകർമ്മങ്ങൾക്ക്‌ തടസം നേരിടും. മരാമത്തു പണികളിൽ ഏർപ്പെടും.

ഉത്രാടം

ആരോഗ്യനില മോശമാകും. യുവാക്കളുടെ വിവാഹകാര്യത്തിൽ തടസമുണ്ടാകും. കുടുംബജീവിതത്തിൽ അപസ്വരങ്ങൾ ഉണ്ടാകും. കൃഷി നാൽകാലികൾ എന്നിവയുമായി ബന്ധപ്പെട്ടവർക്ക്‌ ലാഭം ഉണ്ടാകും. തൊഴിലിൽ അഭിവൃദ്ധിയുണ്ടാകും.

തിരുവോണം

വിദ്യാർത്ഥികൾ പരീക്ഷകളിൽ വിജയം നേടും. പോലീസ്‌, പട്ടാളം തുടങ്ങിയ വകുപ്പുകളിലുളളവർക്ക്‌ നഷ്ടടകഷ്ടടങ്ങൾ ഉണ്ടാകും. കർമ്മരംഗങ്ങളിൽ നിന്ന്‌ വിട്ടു നിൽക്കാൻ ശ്രമിക്കും. വരവിനേക്കാൾ ചിലവ്‌ വർദ്ധിക്കും. വാദപ്രതിവാദങ്ങളിൽ ഏർപ്പെടും. ആരാധനാലയങ്ങളിൽ സന്ദർശനം നടത്തുവാൻ കഴിയും. സാമൂഹ്യരംഗത്ത്‌ നേട്ടങ്ങൾ കൈവരിക്കും.

അവിട്ടം

പുതിയ ചുമതലകൾ ഏറ്റെടുക്കും. സർക്കാർ ഉദ്യോഗസ്ഥൻമാർക്ക്‌ സ്‌ഥലമാറ്റം ഉണ്ടാകും. ഗവേഷണ രംഗത്തുളളവർക്ക്‌ സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. വ്യാപാര വ്യവസായത്തിൽ നിലനിന്നിരുന്ന മന്ദത മാറി കിട്ടും. മനസ്‌ വല്ലാതെ വേദനിക്കുന്ന അനുഭവങ്ങൾ സ്വന്തക്കാരിൽ നിന്നും ഉണ്ടാകും.

ചതയം

ശത്രുക്കളുടെ പ്രവർത്തനങ്ങളെ നിർവീര്യമാക്കും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും. ഐ.ടി.മേഖലയിലുളളവർ നൂതന ഉപകരണങ്ങൾ വാങ്ങും.. സിനിമ സീരിയൽ രംഗത്ത്‌ ഉളളവർക്ക്‌ ധാരാളം അവസരങ്ങൾ ഉണ്ടാകും. മനസിന്‌ വല്ലാതെ വേദനിക്കുന്ന അനുഭവങ്ങൾ ഉണ്ടാകും.

പൂരുരുട്ടാതി

വാഹനങ്ങൾ മൂലം അപകടങ്ങൾ സംഭവിക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കുറയാനും ഇടയുണ്ട്‌. കുടുംബജീവിതത്തിൽ അസ്വസ്ഥത അനുഭവപ്പെടും. ദൂരയാത്രയ്‌ക്ക്‌ ഇടയാകും. പ്രവർത്തന രംഗത്ത്‌ മാന്ദ്യവും, ധനനഷ്ടവും അനുഭവപ്പെടും. ഊഹകച്ചവടത്തിൽ നഷ്ടം അനുഭവപ്പെടും. നാനാമാർഗങ്ങളിൽ കൂടി ധനം വന്നുചേരും.

ഉത്രട്ടാതി

സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകും. സുഹൃത്തുക്കൾ മുഖേന ഗുണഫലങ്ങൾ സിദ്ധിക്കും. മരാമത്തു പണികൾ പുനരാരംഭിക്കും. ധാരാളം ദൂരയാത്രകൾ ചെയ്യും. അവിചാരിതമായി ധനനഷ്‌ടം സംഭവിക്കും. തൊഴിൽ തേടുന്നവർക്ക്‌ തൊഴിൽ ലഭിക്കും. ഓഹരി വ്യാപാരത്തിൽ ലാഭം ഉണ്ടാകും. റിയൽ എസ്‌റ്റേറ്റ്‌ വ്യാപാരം തകൃതിയായി നടക്കും. വിദേശവ്യാപാരികൾക്ക്‌ നല്ല കാലമാണ്‌.

രേവതി

കുടുംബജീവിതത്തിൽ ചില അസ്വസ്ഥതകൾ അനുഭവപ്പെടും. ജീവിത പങ്കാളിയുടെ ആരോഗ്യകുറവുമൂലം ക്ലേശിക്കേണ്ടിവരും. ആശയപരമായ ഭിന്നതയും കുടുംബത്തിൽ ഉണ്ടാകും. ഉദ്യോഗസ്ഥൻമാർക്ക്‌ സ്ഥലംമാറ്റം ഉണ്ടാകും. കൃഷി നാൽക്കാലി എന്നിവയിൽ നിന്നും ആദായം ലഭിക്കും.

ജ്യോതിഷരത്ന ഡോ.ദിവാകരൻ (പി.എച്ച്‌.ഡി)

മയൂര ജ്യോതിഷ ക്ലിനിക്‌,

അനന്തപുരം റോഡ്‌,

തമ്മനം,

കൊച്ചി

682 025
Phone: 91-484-2348775(Residence),91-484-2535440 (Office)
E-Mail: astrologer@puzha.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.